വാഷിംഗ്ടൺ ഡിസി: യുഎസിൽ രണ്ടു വ്യത്യസ്ത സംഭവങ്ങളിൽ പോലീസ് ഓഫീസർ അടക്കം രണ്ടു പേർ വെടിയേറ്റു മരിച്ചു. മിസിസിപ്പി സംസ്ഥാനത്ത് ഒരാൾ കൊല്ലപ്പെടുകയും മൂന്നു പേർക്കു പരിക്കേൽക്കുകയും ചെയ്തു.
ജാക്സണിലെ ഒരു സ്പോർട്സ് ബാറിൽ ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. ഒഹായോയിലെ ടൊളേഡോയിലാണു പോലീസുകാരൻ കൊല്ലപ്പെട്ടത്. ഒരു കടയ്ക്കു മുന്നിൽ കാർ പാർക്കിംഗ് ക്രമസമാധാനപ്രശ്നമുള്ളതായി അറിഞ്ഞ് എത്തിയ പോലീസുകാരനെ മദ്യലഹരിയിലായിരുന്ന ഒരാൾ വെടിവയ്ക്കുകയായിരുന്നു.
യുഎസിൽ വെടിവയ്പ്; രണ്ടു മരണം
12:35 AM Jul 05, 2020 | Deepika.com