മുംബൈ: ഐടി വന്പൻ കോഗ്നിസന്റ് രാജ്യത്തെ വിവിധ യൂണിറ്റുകളിലുള്ള നിരവധി ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നതായി റിപ്പോർട്ട്. ഐടി ജീവനക്കാരുടെ സംഘടനയായ ഓൾ ഇന്ത്യ ഫോറം ഫോർ ഐടി എംപ്ലോയീസിനെ ഉദ്ധരിച്ചാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്.
ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, പൂന, കൊച്ചി, കൊൽക്കത്ത എന്നിവിടങ്ങളിലെ ചില ജീവനക്കാരെ കന്പനി പിരിച്ചുവിടാനൊരുങ്ങുകയാണെന്നും നിരവധി ജീവനക്കാർ ഇതു സംബന്ധിച്ച പരാതി നൽകിയിട്ടുണ്ടെന്നും സംഘടനാ ഭാരവാഹികൾ അറിയിച്ചു.
എന്നാൽ എത്ര ജീവനക്കാരെ പിരിച്ചുവിടൽ ബാധിക്കുമെന്ന് അറിവായിട്ടില്ല. അതേസമയം പുറത്തുവരുന്ന വിവരങ്ങൾ കൃത്യമല്ലെന്ന് കോഗ്നിസന്റ് വക്താവ് അറിയിച്ചു.
സാന്പത്തിക ഞെരുക്കം: കോഗ്നിസന്റിലും ജീവനക്കാരെ പിരിച്ചുവിടുന്നു
12:34 AM Jul 05, 2020 | Deepika.com