തിരുവനന്തപുരം: സാങ്കേതികവിദ്യയുടെ സഹായത്തോടെ നാളികേര കൃഷിയും വ്യവസായങ്ങളുമായി ബന്ധപ്പെട്ടു സംരംഭകര്‍ക്കും സംരംഭകരാകാന്‍ താത്പര്യമുള്ളവര്‍ക്കുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷനും കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിന്റെ ( സിപിസിആര്‍ഐ) കീഴിലുള്ള അഗ്രി ബിസിനസ് ഇന്‍ക്യുബേറ്ററും ചേര്‍ന്ന് ‘യവ’ എന്ന പേരില്‍ ഓണ്‍ലൈന്‍ ചാറ്റ് സീരീസ് ആരംഭിച്ചു. കഴിഞ്ഞ ഒരു മാസമായി നടന്നു വരുന്ന കല്പ ഗ്രീന്‍ വെബ്ചാറ്റിന്റെ തുടര്‍ച്ചയായാണ് ‘യവ’ആരംഭിക്കുന്നത്.
ശനിയാഴ്ച ആരംഭിച്ച ഈ പരിപാടി തുടര്‍ന്നുള്ള മൂന്നു ശനിയാഴ്ചകളിലും ഉണ്ടായിരിക്കും. സിപിസിആര്‍ഐ വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യകളെക്കുറിച്ചാണ് പരമ്പര.രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി www.cpcriagribiz.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ 8129182004 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യണം.
നാളികേര സംരംഭകര്‍ക്കു സാങ്കേതിക സഹായം
12:34 AM Jul 05, 2020 | Deepika.com