കൊച്ചി: ദക്ഷിണേഷ്യയിലെയും മിഡില്‍ ഈസ്റ്റിലെയും ആദ്യ പ്രോട്ടോണ്‍ ചികില്‍സാ കേന്ദ്രമായ അപ്പോളോ പ്രോട്ടോണ്‍ കാന്‍സര്‍ സെന്ററിന് (എപിസിസി) ജോയിന്റ് കമ്മീഷന് ഇന്റര്‍നാഷണലിന്റെ (ജെസിഐ) അക്രെഡിറ്റേഷന്‍ ലഭിച്ചു.
ആഗോള തലത്തില്‍ ആരോഗ്യ സംരക്ഷണ രംഗത്തെ മികച്ച അംഗീകാരങ്ങളിലൊന്നാണിത്. ഇതോടെ രാജ്യാന്തര അംഗീകാരം നേടുന്ന ഇന്ത്യയിലെ ആദ്യ കാന്‍സര്‍ സെന്ററായി എപിസിസി മാറി.
അപ്പോളോ ഗ്രൂപ്പ് ശ്രേണിയില്‍ ജെസിഐ അക്രെഡിറ്റേഷന്‍ നേടുന്ന എട്ടാമത്തെ ആശുപത്രിയുമായി. 2019 ജൂണിലാണ് എപിസിസി ആരംഭിച്ചത്.
അപ്പോളോ പ്രോട്ടോണ്‍ കാന്‍സര്‍ സെന്ററിന് അക്രെഡിറ്റേഷന്‍
12:34 AM Jul 05, 2020 | Deepika.com