ലാഹോർ: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ മിനി ബസും ട്രെയിനും കൂട്ടിയിടിച്ച് 19 പാക്കിസ്ഥാനി സിക്ക് തീർഥാടകർ മരിച്ചു. കറാച്ചിയിൽനിന്നു ലാഹോറിലേക്ക് പോവുകയായിരുന്ന ഷാ ഹുസൈൻ എക്സ്പ്രസ് ഫറൂഖാബാദിലെ ആളില്ലാ ലെവൽ ക്രോസിൽ വച്ചാണ് സിക്ക് തീർഥാടകരുടെ ബസിൽ ഇടിച്ചത്. അപകടത്തിൽ 29 പേർ മരിച്ചതായി ഈവാക്യൂ ട്രസ്റ്റ് പ്രോപ്പർട്ടി ബോർഡ് വക്താവ് അമീർ ഹാഷ്മി പറഞ്ഞു.
മരിച്ചവര്‍ ഒരു കുടുംബത്തില്‍ പെട്ടവരാണ്. സിക്ക് തീര്‍ഥാടന കേന്ദ്രമായ നന്കാന സന്ദര്‍ശിച്ച ശേഷം വീട്ടിലേക്കു മടങ്ങും വഴിയാണ് അപകടം. പ്രധാനവഴിയില്‍ റെയില്‍വേ ഗേറ്റ് അടച്ചിരുന്നതിനാല്‍ ഡ്രൈവര്‍ കുറുക്കുവഴിയിലൂടെ സഞ്ചരിച്ചപ്പോഴായിരുന്നു അപകടമെന്ന് പോലീസ് പറഞ്ഞു.
പാക്കിസ്ഥാനിൽ ട്രെയിനും ബസും കൂട്ടിയിടിച്ച് 19 സിക്ക് തീർഥാടകർ മരിച്ചു
01:48 AM Jul 04, 2020 | Deepika.com