പാരീസ്: ഫ്രാൻസിലെ ഇമ്മാനുവേൽ മാക്രോൺ സർക്കാരിൽനിന്നു പ്രധാനമന്ത്രി എഡ്വേര്‍ഡ് ഫിലിപ്പി രാജിവച്ചു. മന്ത്രിസഭ പുനഃസംഘടിപ്പിച്ച പ്രസിഡന്റ് മാക്രോണ്‍ പുതിയ പ്രധാനമന്ത്രിയായി ജീന്‍ കാസ്റ്റക്സിനെ നിയമിച്ചു.
മാക്രോണിനെക്കാള്‍ ജനപ്രിയനായാണ് ഫലിപ്പിയെ കണക്കാക്കിയിരുന്നതെങ്കിലും പ്രാദേശിക തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിക്കു നേരിട്ട പരാജയമാണ് രാജിയില്‍ കലാശിച്ചത്. ഫ്രഞ്ച് പ്രസിഡന്റിന്റെ അഞ്ചു വര്‍ഷ കാലാവധിക്കിടെ പ്രധാനമന്ത്രിയെ മാറ്റുന്ന പതിവുള്ളതിനാല്‍ (ഖ്വിന്കിനാന്റ്) കുറച്ചുനാളായി മന്ത്രിസഭാ പുനഃസംഘടന പ്രതീക്ഷിച്ചിരുന്നു.
ജീന്‍ കാസ്റ്റക്സ് ഫ്രഞ്ച് പ്രധാനമന്ത്രി
01:48 AM Jul 04, 2020 | Deepika.com