ജിയോ പ്ലാറ്റ്ഫോംസിൽ പണമിറക്കി ഇന്‍റലും

12:31 AM Jul 04, 2020 | Deepika.com
മും​​​ബൈ: റി​​​ല​​​യ​​​ൻ​​​സ് ഇ​​​ൻ​​​ഡ​​​സ്ട്രീ​​​സി​​​ന്‍റെ(​​​ആ​​​ർ​​​എ​​​ഐ​​​ൽ) ജി​​​യോ പ്ലാ​​​റ്റ്ഫോം​​​സി​​​ൽ വീ​​​ണ്ടും വി​​​ദേ​​​ശ നി​​​ക്ഷേ​​​പം. അ​​​മേ​​​രി​​​ക്ക​​​ൻ ക​​​ന്പ​​​നി​​​യാ​​​യ ഇ​​​ന്‍റ​​​ൽ കോ​​​ർ​​പ​​​റേ​​​ഷ​​​ന്‍റെ നി​​​ക്ഷേ​​​പ വി​​​ഭാ​​​ഗ​​​മാ​​​യ ഇ​​​ന്‍റ​​​ൽ കാ​​​പ്പി​​​റ്റ​​​ൽ ആ​​​ണ് ജി​​​യോ​​​യി​​​ൽ 1894.50 കോ​​​ടി രൂ​​​പ​​​യു​​​ടെ നി​​​ക്ഷേ​​​പം ന​​​ട​​​ത്തു​​​ന്ന​​​ത്. ഇ​​​തോ​​​ടെ ജി​​​യോ പ്ലാ​​​റ്റ്ഫോം​​​സി​​​ന്‍റെ 0.39 ശ​​​ത​​​മാ​​​നം ഓ​​​ഹ​​​രി​​​ക​​​ൾ ഇ​​​ന്‍റ​​​ലി​​​നു ല​​​ഭ്യ​​​മാ​​​കും. ജി​​​യോ പ്ലാ​​​റ്റ്ഫോം​​​സി​​​ന് 5.16 ല​​​ക്ഷം കോ​​​ടി രൂപ മൂ​​​ല്യം ക​​​ണ​​​ക്കാ​​​ക്കി​​​യാ​​​ണ് ഇ​​​ട​​​പാ​​​ട്.

സൂമിനെ നേരിടാൻ ജി​യോ മീ​റ്റ്

മും​​​ബൈ:​ മേ​​​​ഡ് ഇ​​​​ൻ ഇ​​​​ന്ത്യ ആ​​​​പ്പു​​​​ക​​​​ൾ​​​​ക്ക് പ്ര​​​​ചാ​​​​ര​​​​മേ​​​​റു​​​​ന്ന​​​​തി​​​​നി​​​​ടെ സൗ​​​​ജ​​​​ന്യ വീ​​​​ഡി​​​​യോ കോ​​​​ണ്‍​ഫ​​​​റ​​​​ൻ​​​​സിം​​​​ഗ് ആ​​​​പ്പ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ച് റി​​​​ല​​​​യ​​​​ൻ​​​​സ് ജി​​​​യോ. ജി​​​​യോ മീ​​​​റ്റ് എ​​​​ന്നാ​​​​ണ് ആ​​​​പ്പി​​​​ന്‍റെ പേ​​​​ര്. വീ​​​​ഡി​​​​യോ കോ​​​​ണ്‍​ഫ​​​​റ​​​​ൻ​​​​സിം​​​​ഗി​​​​നും ​​മ​​​​റ്റു​​​​മാ​​​​യി ഏ​​​​റെ​​​​പ്പേ​​​​ർ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന സൂം ​​​​ആ​​​​പ്പി​​​​ന്‍റെ എ​​​​തി​​​​രാ​​​​ളി​​​​യാ​​​​യാ​​​​ണ് ജി​​​​യോ മീ​​​​റ്റി​​​​ന്‍റെ വ​​​​ര​​​​വ്. പ​​​​ര​​​​മാ​​​​വ​​​​ധി 100 പേ​​​​ർ​​​​ക്ക് പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​വു​​​​ന്ന വീ​​​​ഡി​​​​യോ കോ​​​​ണ്‍​ഫ​​​​റ​​​​ൻ​​​​സിം​​​​ഗ് ജി​​​​യോ മീ​​​​റ്റി​​​​ൽ ന​​​​ട​​​​ത്താം. ആ​​​​ൻ​​​​ഡ്രോ​​​​യി​​​​ഡ്, വി​​​​ൻ​​​​ഡോ​​​​സ്, എെ​​​​ഒ​​​​എ​​​​സ്, മാ​​​​ക് പ്ലാ​​​​റ്റ്ഫോ​​​​മു​​​​ക​​​​ളി​​​​ൽ ല​​​​ഭ്യ​​​​മാ​​​​ണ്.