മുംബൈ: ജൂലൈ 2017 മുതൽ ജൂലൈ 2020 വരെയുള്ള കാലയളവിലെ, ജിഎസ്ടിആർ -3ബി പ്രകാരമുള്ള റിട്ടേണ്‍ സമർപ്പണത്തിൽ പരമാവധി ലേറ്റ് ഫീ 500 രൂപയായി നിശ്ചയിച്ചുള്ള ഉത്തരവ് പുറത്തിറക്കി.
സെപ്റ്റംബർ 30 നു മുന്‍പ് റിട്ടേണ്‍സ് ഫയൽ ചെയ്യുന്നവർക്കേ ഈ കിഴിവ് ലഭിക്കൂ. നികുതി ബാധ്യതയില്ലെങ്കിൽ ലേറ്റ് ഫീ നൽകേണ്ടതില്ലെന്നും സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് (സിബിഐസി) അറിയിച്ചു.
ലേറ്റ് ഫീ 500 രൂപയാക്കി ഉത്തരവിറക്കി
12:31 AM Jul 04, 2020 | Deepika.com