വില്‍മിംഗ്ടണ്‍: നവംബറിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ചാല്‍ ഇന്ത്യയുമായുള്ള ബന്ധം കൂടുല്‍ ദൃഢമാക്കുമെന്നു ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയും യുഎസ് മുൻ വൈസ് പ്രസിഡന്റുമായ ജോ ബൈഡന്. ഇലക്ഷന് ഫണ്ട് സ്വരൂപിക്കുന്നതിനുള്ള ചടങ്ങില്‍ ഇന്ത്യ-യുഎസ് ബന്ധം സംബന്ധിച്ച ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.
ട്രംപ് ഭരണകൂടം എച്ച്1ബി വീസയ്ക്ക് ഏർപ്പെടുത്തിയ താത്ക്കാലിക നിയന്ത്രണം പിൻവലിക്കുമെന്നും ബൈഡൻ പറഞ്ഞു. ഇന്ത്യന്‍ ഐടി പ്രഫഷണലുകളാണ് ഈ വീസയുടെ പ്രധാന പ്രായോജകർ.
മേഖലയിൽ യുഎസിന്റെ താത്പര്യം സംരക്ഷിക്കാൻ ഇന്ത്യയുമായുള്ള പങ്കാളിത്തം അത്യാവശ്യമാണ്. ഇന്ത്യാ ബന്ധം യുഎസ് സുരക്ഷയ്ക്ക് അത്യാവശ്യമാണോയെന്ന ചോദ്യത്തിന് മറുപടിയായി ബൈഡൻ പറഞ്ഞു.
വൈസ് പ്രസിഡന്റായിരുന്ന സമയത്ത് യുഎസ്- ഇന്ത്യ സിവില്‍ ആണവകരാറിന് യുഎസ് കോണ്‍ഗ്രസിന്റെ അംഗീകാരം നേടുന്നതിനു പ്രധാന പങ്കു വഹിക്കാനായതില്‍ അഭിമാനിക്കുന്നതായും ബൈഡൻ പറഞ്ഞു.
ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കും: ജോ ബൈഡന്
12:00 AM Jul 03, 2020 | Deepika.com