കൊച്ചി: റിക്കാര്‍ഡ് തിളക്കത്തിനുശേഷം സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണു ഇന്നലെ കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 4,840 രൂപയും പവന് 35,840 രൂപയുമായി.
കഴിഞ്ഞ ദിവസം 36,000 രൂപ പിന്നിട്ട് ചരിത്രം സൃഷ്ടിച്ച സ്വര്‍ണവിലയിലാണ് ഇടിവുണ്ടായത്. ഗ്രാമിന് 4,520 രൂപയും പവന് 36,160 രൂപയും രേഖപ്പെടുത്തിയാണു റിക്കാര്‍ഡ് വില.
സ്വര്‍ണവില കുറഞ്ഞു
11:59 PM Jul 02, 2020 | Deepika.com