മെഡിക്കല്‍ ക്ലിനിക്കില്‍ സ്ഫോടനം; 13 മരണം
11:25 PM Jul 01, 2020 | Deepika.com
ടെഹ്റാന്: വടക്കന്‍ ടെഹ്റാനിലെ മെഡിക്കല്‍ ക്ലിനിക്കിലുണ്ടായ സ്ഫോടനത്തില്‍ 13 പേർ മരിച്ചു. ചൊവ്വാഴ്ച രാത്രിയാണു തീപിടിത്തമുണ്ടായത്. തീപിടിത്തത്തെത്തുടര്‍ന്ന് ഓക്സിജന്‍ ടാങ്ക് പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പോലീസ് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.