മുംബൈ:രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കിയുടെ ജൂണിലെ ആകെ വില്പനയിൽ 54 ശതമാനം ഇടിവ്. കഴിഞ്ഞ വർഷം ജൂണിൽ 1,24,708 യൂണിറ്റ് വിറ്റ സ്ഥാനത്ത്, 57,428 യൂണിറ്റ് മാത്രമാണ് ഇക്കുറി ജൂണിൽ കന്പനിക്ക് വില്‍ക്കാനായത്. വാഗണ്‍ ആർ, ഓൾട്ടോ തുടങ്ങിയവ ഉൾപ്പെടുന്ന മിനി കാർ വിഭാഗത്തിൽ കന്പനി വിറ്റത് 10,458 യൂണിറ്റുകളാണ്.
കഴിഞ്ഞ വർഷം ജൂണിൽ ഈ വിഭാഗത്തിലെ വില്പന 18,733 യൂണിറ്റുകളായിരുന്നു. സ്വിഫ്റ്റ്, ഡിസയർ തുടങ്ങിയ മോഡലുകൾ ഉൾപ്പെടുന്ന കോംപാക്ട് വിഭാഗത്തിൽ കഴിഞ്ഞ വർഷം ജൂണിൽ 62,897 യൂണിറ്റുകൾ വിറ്റ സ്ഥാനത്ത് ഇക്കുറി 26,696 യൂണിറ്റുകളാണ് കന്പനി വിറ്റത്. കോവിഡ് -19നേത്തുടർന്നുണ്ടായ പ്രതിസന്ധികളാണ് വില്പനയെ ബാധിച്ചതെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്ലാന്റുകളിൽ നിർമാണം വർധിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും കന്പനി അറിയിച്ചു.
വില്പനയിൽ 54% ഇടിവുമായി മാരുതി
11:07 PM Jul 01, 2020 | Deepika.com