ടൂറിസം മേഖലയ്ക്കു സാന്പത്തിക പാക്കേജ് പരിഗണനയിൽ
11:07 PM Jul 01, 2020 | Deepika.com
കൊച്ചി: കേരളത്തിലെ ടൂറിസം മേഖലയുടെ പുനരുജ്ജീവനത്തിനായി ടൂറിസം വ്യവസായ മേഖലയ്ക്കു സാന്പത്തിക പാക്കേജും ഇളവുകളും സംസ്ഥാന സർക്കാർ തയാറാക്കി വരികയാണെന്നു സംസ്ഥാന ടൂറിസം സെക്രട്ടറി റാണി ജോർജ്. ഫിക്കി ദേശീയ ടൂറിസം കമ്മിറ്റി സംഘടിപ്പിച്ച വീഡിയോ കോണ്‍ഫറൻസിൽ പ്രസംഗിക്കുകയായിരുന്നു ടൂറിസം സെക്രട്ടറി.