ചൈനീസ് കോവിഡ് വാക്സിന് അനുമതി

11:10 PM Jun 29, 2020 | Deepika.com
മോ​​​​സ്കോ: ചൈ​​​​നീ​​​സ് ബ​​​​യോ​​​​ടെ​​​​ക് ക​​​​ന്പ​​​​നി കാ​​​​ൻ​​​​സി​​​​നോ വി​​​​ക​​​​സി​​​​പ്പി​​​​ച്ചെ​​​​ടു​​​​ത്ത കൊ​​​​റോ​​​​ണ വൈ​​​​റ​​​​സ് വാ​​​​ക്സി​​​​ൻ ചൈ​​​​നീ​​​​സ് സൈ​​​നി​​​ക​​​ർ​​​ക്കു ന​​​​ൽ​​​​കാ​​​​ൻ അ​​​​നു​​​​മ​​​​തി. ഹോ​​​​ങ്കോം​​​​ഗ് സ്റ്റോ​​​​ക്ക് എ​​​​ക്സ്ചേ​​​​ഞ്ചി​​​​ലൂ​​​​ടെ തി​​​​ങ്ക​​​​ളാ​​​​ഴ്ച​​​​യാ​​​​ണ് ക​​​​ന്പ​​​​നി ഈ ​​​​വി​​​​വ​​​​രം നി​​​​ക്ഷേ​​​​പ​​​​ക​​​​രെ അ​​​​റി​​​​യി​​​​ച്ച​​​​ത്.

മി​​​​ലി​​​​ട്ട​​​​റി മെ​​​​ഡി​​​​ക്ക​​​​ൽ സ​​​​യ​​​​ൻ​​​​സ് അ​​​​ക്കാ​​​​ഡ​​​​മി​​​​യു​​​​ടെ കീ​​​​ഴി​​​​ലു​​​​ള്ള ബ​​​​യോ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗും കാ​​​​ൻ​​​​സി​​​​നോ ക​​​​ന്പ​​​​നി​​​​യും സം​​​​യു​​​​ക്ത​​​​മാ​​​​യാ​​​​ണ് എ​​​​ഡി5-​​​​എ​​​​ൻ​​​​കോ​​​​വ് എ​​​​ന്ന കോ​​​​വി​​​​ഡ് വാ​​​​ക്സി​​​​ൻ വി​​​​ക​​​​സി​​​​പ്പി​​​​ച്ച​​​​ത്. സൈ​​​​ന്യ​​​​ത്തി​​​​ന് പ്ര​​​​ത്യേ​​​​ക​​​​മാ​​​​യി വേ​​​​ണ്ട മ​​​​രു​​​​ന്ന് എ​​​​ന്ന നി​​​​ല​​​​യി​​​​ൽ ജൂ​​​​ൺ 25 ആ​​​​ണ് സെ​​​​ൻ​​​​ട്ര​​​​ൽ മി​​​​ലി​​​​ട്ട​​​​റി ക​​​​മ്മീ​​​​ഷ​​​​ൻ വാ​​​​ക്സി​​​​ന് അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കി​​​​യ​​​​ത്. ഒ​​​​രു വ​​​​ർ​​​​ഷ​​​​ത്തേ​​​​ക്കാ​​​​ണ് അ​​​​നു​​​​മ​​​​തി. ജൂ​​​​ൺ 11 ന് ​​​​വാ​​​​ക്സി​​​​ന്‍റെ ര​​​​ണ്ടാം ഘ​​​​ട്ട ക്ലി​​​​നി​​​​ക്ക​​​​ൽ പ​​​​രീ​​​​ക്ഷ​​​​ണം വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യി​​​രു​​​ന്നു.