ബംഗ്ലാദേശിൽ ബോട്ട് മുങ്ങി 32 പേർ മരിച്ചു
11:10 PM Jun 29, 2020 | Deepika.com
ധാക്ക: ഓൾഡ് ധാക്കയിലെ ബുരിഗംഗ നദിയിൽ ബോട്ടുകൾ കൂട്ടിയിടിച്ച് അഞ്ചു സ്ത്രീകളും രണ്ടു കുട്ടികളുൾപ്പെടെ 32 പേർ മരിച്ചു. മറ്റുള്ളവർക്കായി തെരച്ചിൽ തുടരുകയാണ്. മുൻഷിഗഞ്ചിൽനിന്ന് ധാക്കയിലേക്കു വരികയായിരുന്ന മോർണിംഗ് ബേർഡ് എന്ന ബോട്ടാണു മുങ്ങിയത്. മോയൂർ-2 എന്ന ബോട്ടിനു പിന്നിലിടിച്ചായിരുന്നു അപകടം. ഈ വലിയ ബോട്ടിൽ ആയിരത്തിലധികം യാത്രക്കാരുണ്ടായിരുന്നു.