ഇന്ധനവില വീണ്ടും വര്‍ധിച്ചു
10:56 PM Jun 29, 2020 | Deepika.com
കൊച്ചി: ഒരു ദിവസത്തെ ഇടവേളയ്ക്കുശേഷം ഇന്ധനവിലയില്‍ വീണ്ടും വര്‍ധന. ഇന്നലെ പെട്രോളിന് അഞ്ചു പൈസയും ഡീസലിന് 12 പൈസയും കൂടി. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 80.76 രൂപയും ഡീസലിന് 76.39 രൂപയുമായി. പെട്രോളിന് 9.63 രൂപയും ഡീസലിന് 10.52 രൂപയുമാണ് കഴിഞ്ഞ 23 ദിവസങ്ങളില്‍ വര്‍ധിച്ചത്. ഈ മാസം ഏഴു മുതലാണ് എണ്ണക്കമ്പനികള്‍ ഇന്ധനവില വര്‍ധിപ്പിക്കാന്‍ തുടങ്ങിയത്. കഴിഞ്ഞ 19 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയിരിക്കുകയാണ് ഇന്ധനവില.