യൂകാന്യൂസ് സ്ഥാപകൻ അന്തരിച്ചു
12:15 AM Jun 27, 2020 | Deepika.com
ന്യൂയോർക്ക്: ഏഷ്യയിലെ മിഷനറി വാർത്താ ഏജൻസിയായ യൂകാന്യൂസിന്റെ സ്ഥാപകൻ ഫാ. റോബർട്ട് അസ്റ്റോറിനോ (77) അന്തരിച്ചു. ന്യൂയോർക്കിൽ ജനിച്ച ഈ മേരിനോൾ മിഷനറി വൈദികൻ 1979-ലാണു യൂകാന്യൂസ് തുടങ്ങിയത്. ഇപ്പോൾ ഈശോസഭക്കാരനായ ഫാ. മൈക്കൾ കെല്ലിയാണ് യുകാന്യൂസിന്റെ മേധാവി. 1998-ൽ ഫാ. അസ്റ്റോറിനോയെ സാമൂഹ്യസന്പർക്കങ്ങൾക്കായുള്ള പൊന്തിഫിക്കൽ കൗൺസിലിൽ അംഗമായി മാർപാപ്പ നാമനിർദേശം ചെയ്തിരുന്നു.