ഇന്ത്യ-ചൈന സംഘർഷം അതീവ ഗുരുതര വിഷയമെന്ന് യുകെ പ്രധാനമന്ത്രി
12:10 AM Jun 26, 2020 | Deepika.com
ലണ്ടൻ: കിഴക്കൻ ലഡാക്കിൽ ഇന്ത്യ-ചൈന സൈനികർ തമ്മിലുണ്ടായ സംഘർഷം അതീവഗുരുതരമാണെന്നും ഇരു രാജ്യങ്ങളും വിഷയം ചർച്ചയിലൂടെ പരിഹരിക്കണമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ. പാർലമെന്റിന്റെ പൊതുസഭയിലെ ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം. വിഷയം ഇരു രാജ്യവും ചർച്ചയിലൂടെ പരിഹരിക്കുന്നതാണു നല്ലതെന്ന് ജോൺസൻ പറഞ്ഞു.