ഐഫൽ ഗോപുരം തുറന്നു
12:10 AM Jun 26, 2020 | Deepika.com
പാരീസ്: ലോക്ക്ഡൗണിനെ തുടർന്ന് 104 ദിവസമായി അടച്ചിട്ടിരുന്ന ഐഫൽ ഗോപുരം സന്ദർശകർക്കു തുറന്നുകൊടുത്തു.324 മീറ്റർ ഉയരമുള്ള ഗോപുരത്തിലെ ലിഫ്റ്റുകൾ തത്കാലം പ്രവർത്തിപ്പിക്കില്ല. രണ്ടുനിലകളിൽ മാത്രമേ പ്രവേശനമുള്ളൂ.