യുഎസ് ജിഡിപി 5% കുറഞ്ഞു
12:08 AM Jun 26, 2020 | Deepika.com
വാഷിംഗ്ടൺ: ജനുവരി - മാർച്ചിൽ അമേരിക്കൻ ജിഡിപി (മൊത്ത ആഭ്യന്തര ഉത്പന്നം) അഞ്ചു ശതമാനം ചുരുങ്ങി. ഏപ്രിൽ - ജൂണിൽ ജിഡിപിയിലെ ഇടിവ് ഇതിലും കൂടുതലാകും. കോവിഡിന്റെ ആഘാതമാണിതെന്നു യുഎസ് കൊമേഴ്സ് ഡിപ്പാർട്ട്മെന്റ് പറഞ്ഞു. 2008 - ലെ നാലാം പാദത്തിൽ ജിഡിപി 8.4 ശതമാനം കുറഞ്ഞശേഷമുള്ള ഏറ്റവും വലിയ കാഴ്ചയാണിത്.