റഷ്യൻ വിജയദിന പരേഡിൽ ഇന്ത്യൻ സേന; അഭിമാനമെന്ന് രാജ്നാഥ് സിംഗ്

12:21 AM Jun 25, 2020 | Deepika.com
മോ​സ്കോ: റ​ഷ്യ​യു​ടെ 75-ാമ​ത് വി​ജ​യ​ദി​ന വാ​ർ​ഷി​ക പ​രേ​ഡി​ൽ ഇ​ന്ത്യ​ൻ സാ​യു​ധ സേ​ന​യും പ​ങ്കെ​ടു​ക്കു​ന്ന​തി​ൽ അ​ഭി​മാ​നി​ക്കു​ന്ന​താ​യി കേ​ന്ദ്ര പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്. മൂ​ന്നു ദി​വ​സ​ത്തെ റ​ഷ്യ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ചൊ​വ്വാ​ഴ്ച​യാ​ണ് രാ​ജ്നാ​ഥ് സിം​ഗ് മോ​സ്കോ​യി​ൽ എ​ത്തി​യ​ത്. ബു​ധ​നാ​ഴ്ച റെ​ഡ് സ്ക്വ​യ​റി​ൽ ന​ട​ന്ന പ​രേ​ഡി​ൽ രാ​ജ്നാ​ഥ് സിം​ഗ് പ​ങ്കെ​ടു​ത്തു.

ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ​ത്തി​ൽ നാ​സി ജ​ർ​മ​നി​യെ റഷ്യ തോ​ല്പ്പി​ച്ച​തി​ന്‍റെ 75-ാം വ​ർ​ഷി​ക​ത്തി​ൽ മോ​സ്കോ​യി​ലെ റെ​ഡ് സ്ക്വ​യ​റി​ൽ ന​ട​ന്ന പ​രേ​ഡി​ൽ പ​ങ്കെ​ടു​ത്തെ​ന്ന് രാ​ജ്നാ​ഥ് സിം​ഗ് ട്വീ​റ്റ​റി​ലൂ​ടെ അ​റി​യി​ച്ചു. ഇ​ന്ത്യ​യു​ടെ മൂ​ന്ന് സേ​നാ വി​ഭാ​ഗ​ങ്ങ​ളും അ​ട​ങ്ങി​യ 75 അം​ഗ സം​ഘം പ​രേ​ഡി​ൽ പ​ങ്കെ​ടു​ത്തതിൽ അ​ഭി​മാ​നി​ക്കു​ന്ന​താ​യും സിം​ഗ് പറഞ്ഞു.


മൂ​ന്നു സേ​ന​യി​ലെ​യും ഉ​ദ്യോ​ഗ​സ്ഥ​ർ അ​ട​ങ്ങി​യ 75 അം​ഗ​ സം​ഘ​മാ​ണ് റ​ഷ്യ​ൻ സാ​യു​ധ​സേ​ന​യ്ക്കൊ​പ്പം വി​ജ​യദി​ന പ​രേ​ഡി​ൽ പ​ങ്കെ​ടു​ത്ത​ത്. ഇ​ന്ത്യ​യെ​ക്കൂ​ടാ​തെ പ​തി​നേ​ഴ് രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള സേ​നാ​വി​ഭാ​ഗ​ങ്ങ​ളും പ​രേ​ഡി​ന്‍റെ ഭാ​ഗ​മാ​യി. റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ളാ​ഡി​മ​ർ പു​ടി​ൻ പ​രേ​ഡ് പ​രി​ശോ​ധി​ച്ചു.

ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ​ത്തി​ൽ ബ്രി​ട്ടീ​ഷ് ഇ​ന്ത്യ​ൻ സാ​യു​ധ സേ​ന​യും സ​ഖ്യ​ക​ക്ഷി​ക​ൾ​ക്കൊ​പ്പ​മാ​യി​രു​ന്നു. യു​ദ്ധ​ത്തി​ൽ 87,000 ഇ​ന്ത്യ​ൻ പ​ട്ടാ​ള​ക്കാ​ർ വീ​ര​മൃ​ത്യു വ​രി​ക്കു​ക​യും 34,354 പേ​ർ​ക്കു പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.