വാഷിംഗ്ടൺ: ഇന്ത്യയുടെ ഈ വർഷത്തെ സാന്പത്തിക (ജിഡിപി) തളർച്ച നേരത്തേ കരുതിയതിലും മോശമാകുമെന്ന് അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്). ഈ ധനകാര്യവർഷം ഇന്ത്യയുടെ ജിഡിപി 4.5 ശതമാനം ചുരുങ്ങും; 2021-22-ൽ ആറു ശതമാനം വളരും: ഐഎംഎഫ് വേൾഡ് ഇക്കണോമിക് ഔട്ലുക്കിൽ പറഞ്ഞു.
ആഗോള ജിഡിപി ഈ വർഷം 4.9 ശതമാനം ചുരുങ്ങും. 2021-ൽ 5.4 ശതമാനം വളരും. അമേരിക്ക ഈ വർഷം എട്ടു ശതമാനം ചുരുങ്ങും. 2021-ൽ 4.5 ശതമാനം കൂടി ചുരുങ്ങും: റിപ്പോർട്ടിൽ പറയുന്നു.
ജിഡിപി 4.5 ശതമാനം ചുരുങ്ങും
12:20 AM Jun 25, 2020 | Deepika.com