വിപണിയിൽ കയറ്റം
10:32 PM Jun 23, 2020 | Deepika.com
മുംബൈ: തുടർച്ചയായി നാലാം ദിനത്തിലും ഓഹരിവിപണിയിൽ ഉണർവ്. ബിഎസ്ഇ സെൻസെക്സ് 519 പോയിന്റ് ( 1.49 ശതമാനം) ഉയർന്ന് 35,430 ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 159 പോയിന്റ് (1.67 ശതമാനം) നേട്ടത്തോടെ 10,471 ലും. ബജാജ് ഫിനാൻസ്, എൽ ആൻഡ് ടി, ഇൻഡസ് ഇൻഡ് ബാങ്ക്,എൻടിപിസി, പവർ ഗ്രിഡ്, ആക്സിസ് ബാങ്ക്, തുടങ്ങിയ കന്പനികളാണ് പ്രധാന നേട്ടക്കാർ.