റോം: കൊറോണ വൈറസ് ബാധിതരെ കണ്ടെത്താനും നിരീക്ഷിക്കാനുമുള്ള സ്മാർട്ട്ഫോണ്‍ ആപ്ലിക്കേഷന്‍ ഇറ്റലിയിലെ സ്വകാര്യതാ ഓംബുഡ്സ്മാന്റെ അനുമതി.
തിങ്കളാഴ്ച ഇതിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള ഉപയോഗം ലിഗുരിയ, പുല്ലിയ, മാർഷെ, അബ്രുസോ എന്നീ പ്രവിശ്യ കളിൽ ആരംഭിക്കും. ഒന്നോ രണ്ടോ ആഴ്ചകൾ നീളുന്ന പരീക്ഷണത്തിനു ശേഷമായിരിക്കും രാജ്യവ്യാപകമായി ഇതു പ്രചരിപ്പിക്കുക.
ഉപയോക്താവിന്റെ സ്വകാര്യത ലംഘിക്കപ്പെടുന്നു എന്ന ആശങ്കകളുടെ അടിസ്ഥാനത്തിലാണ് ആപ്പിന്റെ പരീക്ഷണം തുടങ്ങാൻ ഇത്രയും വൈകിയത്. ആപ്പിൾ, ഗൂഗിൾ സ്റ്റോറുകളിൽ വന്നതു മുതൽ അഞ്ചു ലക്ഷത്തിലധികം പേർ ഇതു ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞു. ഉപയോഗം നിർബന്ധമാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. ബ്ളൂ ടൂത്ത് അടിസ്ഥാനമാക്കിയാണ് ഇതിന്റെ പ്രവർത്തനം.
ഇറ്റലിയുടെ ട്രേസിംഗ് ആപ്പ്
12:00 AM Jun 07, 2020 | Deepika.com