കൊച്ചി: കോവിഡ് അനന്തര കാലഘട്ടത്തിൽ പരിസ്ഥിതി സൗഹൃദവും താങ്ങാവുന്ന വിലയിലുള്ളതുമായ പാർപ്പിട പദ്ധതികൾക്കു ഡിമാൻഡ് വർധിക്കുമെന്നു സാന്പത്തിക ശാസ്ത്രജ്ഞനും നിക്ഷേപക മാർഗദർശിയും എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. വി കെ. വിജയകുമാർ. ലോകപരിസ്ഥിതിദിനം പ്രമാണിച്ച് അസറ്റ് ഹോംസ് സൂമിലൂടെ സംഘടിപ്പിച്ച ബിയോണ്ട് സ്ക്വയർ ഫീറ്റ് പ്രഭാഷണപരന്പരയിൽ സന്പദ് വ്യവസ്ഥയും പരിസ്ഥിതിയും എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് മൂലമുണ്ടായ മാന്ദ്യകാലത്തു കാർഷിക മേഖല, ഫാർമസ്യൂട്ടിക്കൽസ്, ഐടി തുടങ്ങിയ മേഖലകൾക്കു ക്ഷീണമുണ്ടായില്ല. എന്നാൽ ട്രാവൽ ആൻഡ് ടൂറിസം, ഫിനാൻസ് ആൻഡ് ബാങ്കിംഗ്, നിർമാണ മേഖല, ഓട്ടോമൊബൈൽസ് തുടങ്ങിവയ്ക്ക് ഇത് വെല്ലുവിളിയുടെ കാലമാണെന്നും അദ്ദേഹം പറഞ്ഞു. അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്ടർ സുനിൽ കുമാർ വി. സ്വാഗതം പറഞ്ഞു.
“പരിസ്ഥിതി സൗഹൃദ പാർപ്പിട പദ്ധതികൾക്ക് ഡിമാൻഡ് കൂടും”
11:59 PM Jun 06, 2020 | Deepika.com