വാഷിംഗ്ടൺ ഡിസി: യുഎസിലെ അലബാമയിൽ വൽഹെർമോസോ സ്പ്രിംഗ്സിലെ ഒരു വീട്ടിൽ ഏഴുപേരെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി. വീടിനു തീപിടിച്ചെന്നു സന്ദേശം കിട്ടിയ അഗ്നിശമനസേനയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
നാലു പുരുഷന്മാരുടെയും മൂന്നു സ്ത്രീകളുടെയും മൃതദേഹങ്ങളാണു കണ്ടെത്തിയതെന്നും അക്രമികൾക്കു വേണ്ടി അന്വേഷണം ആരംഭിച്ചെന്നും ഷെരീഫിന്റെ ഓഫീസ് അറിയിച്ചു.
യുഎസിൽ ഏഴു പേർ വെടിയേറ്റു മരിച്ചു
11:19 PM Jun 05, 2020 | Deepika.com