പാക്കേജിംഗ് ഫ്രീ ഷിപ്പിംഗ് ആമസോണ്‍ വ്യാപിപ്പിച്ചു
11:04 PM Jun 05, 2020 | Deepika.com
മുംബൈ: ആമസോണ്‍ നൂറിലേറെ നഗരങ്ങളിലേക്കു കൂടി പാക്കേജിംഗ് ഫ്രീ ഷിപ്പിംഗ് വ്യാപിപ്പിച്ചു. 40 ശതമാനം ഓർഡറുകളിലും സെക്കൻഡറി പാക്കേജിംഗ് ഒഴിവാക്കി. ഇതുമൂലം പാക്കേജിംഗ് മാലിന്യം ഗണ്യമായി കുറയ്ക്കാം. അധിക പാക്കേജിംഗ് ഇല്ലെന്നുള്ളതാണ് പ്രധാന പ്രത്യേകത. പുനരുപയോഗ സാധ്യമായ ബാഗുകളിലാണ് വിതരണം നടത്തുന്നത്.