വിദേശനാണ്യശേഖരം റിക്കാർഡിൽ
10:45 PM Jun 05, 2020 | Deepika.com
മുംബൈ: രാജ്യത്തെ വിദേശനാണ്യശേഖരം കുതിച്ചു പുതിയ റിക്കാർഡിലെത്തി. മേയ് 29-ന് അവസാനിച്ച ആഴ്ച 343 കോടി ഡോളറാണ് ശേഖരത്തിൽ വർധിച്ചത്. ഇപ്പോൾ ശേഖരത്തിൽ 49,348 കോടി ഡോളർ ഉണ്ട്. തലേ ആഴ്ചയും ശേഖരം 300 കോടി ഡോളർ കണ്ടു വർധിച്ചിരുന്നു.