കൊച്ചി: ധനകാര്യ സേവന പ്ലാറ്റ്ഫോമായ പേടിഎം, കോവിഡ്-19 കവറേജുള്ള രണ്ടു ലക്ഷം രൂപയുടെ ഇൻഷ്വറൻസ് പോളിസി നൽകുന്നു. 225 രൂപയാണു പ്രീമിയം. റിലയൻസ് ജനറൽ ഇൻഷ്വറൻസുമായി ചേർന്ന് അവതരിപ്പിക്കുന്ന പോളിസിയിൽ കോവിഡ് ടെസ്റ്റ് പരിശോധനയിൽ പോസിറ്റീവായാൽ 14 ദിവസത്തെ ക്വാറന്റൈൻ ചെലവ് ഉൾപ്പെടെ കവറേജ് നൽകും.
ഇൻഷ്വർ തുകയുടെ 100 ശതമാനവും ലഭിക്കും. മൂന്നു മാസം മുതൽ 60 വയസുവരെയുള്ളവർക്കു പോളിസി കവറേജ് നൽകും. പേടിഎം ആപ് തുറന്നു ബാങ്കിംഗ് ആൻഡ് ഫിനാൻസ് ചിഹ്നത്തിൽ ടാപ്പ് ചെയ്തു കൊറോണ വൈറസ് ഇൻഷ്വറൻസ് ചിഹ്നത്തിൽ ക്ലിക്ക് ചെയ്താൽ 25,000 മുതൽ രണ്ടു ലക്ഷം രൂപവരെയുള്ള ഇൻഷ്വറൻസ് തുകയിൽ ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം.
പേടിഎമ്മിന്റെ കൊറോണ വൈറസ് ഇൻഷ്വറൻസ്
10:45 PM Jun 05, 2020 | Deepika.com