എംഎസ്എംഇ പാക്കേജ് കാബിനറ്റ് അംഗീകരിച്ചു

11:13 PM Jun 01, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: സൂ​ക്ഷ്മ-ചെ​റു​കി​ട- ഇ​ട​ത്ത​രം (എം​എ​സ്എം​ഇ) വ്യ​വ​സാ​യ​ങ്ങ​ളു​ടെ നി​ർ​വ​ച​നം മാ​റ്റ​ൽ അ​ട​ക്കം അ​വ​യ്ക്കാ​യി പ്ര​ഖ്യാ​പി​ച്ച ധ​ന​കാ​ര്യ പാ​ക്കേ​ജി​നു കേ​ന്ദ്ര കാ​ബി​ന​റ്റ് അം​ഗീ​കാ​രം ന​ൽ​കി. തെ​രു​വു ക​ച്ച​വ​ട​ക്കാ​ർ​ക്കു 10,000 രൂ​പ വീ​തം വാ​യ്പ ന​ൽ​കു​ന്ന പ​ദ്ധ​തി​ക്കും അ​നു​മ​തി​യാ​യി.

ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ പ്ര​ഖ്യാ​പി​ച്ച പാ​ക്കേ​ജി​ൽ ഉ​ണ്ടാ​യി​രു​ന്ന നി​ർ​വ​ച​ന​ത്തി​ൽ ഒ​രു മാ​റ്റം വ​രു​ത്തി. ഇ​ട​ത്ത​രം വ്യ​വ​സാ​യ​ത്തി​ന്‍റെ ടേ​ണോ​വ​ർ പ​രി​ധി 250 കോ​ടി രൂ​പ​യും മൂ​ല​ധ​ന​നി​ക്ഷേ​പ​പ​രി​ധി 50 കോ​ടി രൂ​പ​യും ആ​ക്കി​യ​താ​ണു മാ​റ്റം. സൂ​ക്ഷ്മ യൂ​ണി​റ്റു​ക​ൾ​ക്ക് ഒ​രു കോ​ടി രൂ​പ നി​ക്ഷേ​പ​വും അ​ഞ്ചു​കോ​ടി ടേ​ണോ​വ​റു​മാ​കാം. 10 കോ​ടി നി​ക്ഷേ​പ​വും 50 കോ​ടി ടേ​ണോ​വ​റും ഉ​ള്ള​വ​യാ​ണു ചെ​റു​കി​ട വി​ഭാ​ഗ​ത്തി​ൽ വ​രി​ക.

ബു​ദ്ധി​മു​ട്ടി​ലാ​യ എം​എ​സ്എം​ഇ​ക​ൾ​ക്ക് നി​ല്പുവാ​യ്പ​യു​ടെ 20 ശ​ത​മാ​നം അ​ധി​ക വാ​യ്പ​യാ​യി ന​ൽ​കു​ന്ന​താ​ണു പ്ര​ധാ​ന പ​ദ്ധ​തി. മൂ​ന്നു​ല​ക്ഷം കോ​ടി രൂ​പ ഇ​തു​വ​ഴി വാ​യ്പ ന​ൽ​കും. ഒ​രു വ​ർ​ഷം മോ​റ​ട്ടോ​റി​യ​ത്തോ​ടെ നാ​ലു​വ​ർ​ഷ​ത്തേ​ക്കാ​ണു വാ​യ്പ. വാ​യ്പ കു​ടി​ശി​ക​യാ​യ​വ​ർ​ക്കു മൂ​ല​ധ​നം വ​ർ​ധി​പ്പി​ക്കാ​നാ​യി വേ​റൊ​രു വാ​യ്പാ പ​ദ്ധ​തി ഉ​ണ്ട്. എം​എ​സ്എം​ഇ​ക​ളി​ൽ മൂ​ല​ധ​ന​നി​ക്ഷേ​പ​ത്തി​ന് ഒ​രു ഫ​ണ്ട് ഓ​ഫ് ഫ​ണ്ട്സ് ഉ​ണ്ടാ​ക്കു​ന്ന​തും പ​ദ്ധ​തി​യി​ൽ​പെ​ടു​ന്നു.

തെ​രു​വു ക​ച്ച​വ​ട​ക്കാ​ർ​ക്ക് പ​തി​നാ​യി​രം രൂ​പ വ​രെ വാ​യ്പ ന​ൽ​കു​ന്ന പ​ദ്ധ​തി അ​ന്പ​തു​ല​ക്ഷം പേ​രെ സ​ഹാ​യി​ക്കു​മെ​ന്നു കേ​ന്ദ്രം ക​ണ​ക്കാ​ക്കു​ന്നു.