ബഹിരാകാശ യാത്ര മാറ്റിവച്ചു

11:43 PM May 28, 2020 | Deepika.com
കേ​പ് ക​നാ​വ​റ​ൽ (ഫ്ളോ​റി​ഡ): എ​ലോ​ൺ മ​സ്കി​ന്‍റെ സ്പേ​സ് എ​ക്സ് രൂ​പ​ക​ല്പ​ന ചെ​യ്തു നി​ർ​മി​ച്ച ബ​ഹി​രാ​കാ​ശ പേ​ട​ക​ത്തി​ൽ ര​ണ്ട് യാ​ത്രി​ക​രെ രാ​ജ്യാ​ന്ത​ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലേ​ക്ക് അ​യ​യ്ക്കാ​നു​ള്ള പ​ദ്ധ​തി കാ​ലാ​വ​സ്ഥാ ത​ക​രാ​ർ മൂ​ലം അ​വ​സാ​ന നി​മി​ഷം മാ​റ്റി​വ​ച്ചു.

ബു​ധ​നാ​ഴ്ച വി​ക്ഷേ​പ​ണ​ത്തി​നു 16 മി​നി​റ്റു മാ​ത്രം ശേ​ഷി​ക്കേ​യാ​ണ് ദൗ​ത്യം ഉ​പേ​ക്ഷി​ച്ച​ത്.​ക​ന​ത്ത ഇ​ടി​മി​ന്ന​ലു​ണ്ടാ​യ​താ​ണു കാ​ര​ണം. ഡൗ​ഗ് ഹ​ർ​ലി, ബോ​ബ് ബെ​ൻ​ക​ൻ എ​ന്നീ നാ​സാ അ​സ്ട്രോ​നോ​ട്ടു​ക​ൾ യാ​ത്ര​യ്ക്ക് ത​യാ​റാ​യി കെ​ന്ന​ഡി സ്പേ​സ് സെ​ന്‍റ​റി​ൽ നേ​ര​ത്തെ എ​ത്തി​യി​രു​ന്നു. വി​ക്ഷേ​പ​ണം വീ​ക്ഷി​ക്കാ​ൻ പ്ര​സി​ഡ​ന്‍റ് ട്രം​പും വൈ​സ് പ്ര​സി​ഡ​ന്‍റ് മൈ​ക്ക് പെ​ൻ​സും എ​ത്തി.

ശ​നി​യാ​ഴ്ച വി​ക്ഷേ​പ​ണം ന​ട​ത്താ​നാ​ണ് ഇ​പ്പോ​ഴ​ത്തെ പ​ദ്ധ​തി. അ​ന്നും താ​ൻ എ​ത്തു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ട്രം​പ് ട്വീ​റ്റ് ചെ​യ്തു. 2011നു​ശേ​ഷം നാ​സാ ബ​ഹി​രാ​കാ​ശ യാ​ത്ര​യ്ക്ക് റ​ഷ്യ​ൻ ഉ​പ​ഗ്ര​ഹ​ങ്ങ​ളെ​യാ​ണ് ആ​ശ്ര​യി​ച്ചി​രു​ന്ന​ത്. ഇ​തി​നു വി​രാ​മ​മി​ടാ​നും സ്വ​കാ​ര്യ സം​രം​ഭ​ക​രെ ബ​ഹി​രാ​കാ​ശ ദൗ​ത്യ​ത്തി​ൽ പ​ങ്കെ​ടു​പ്പി​ക്കാ​നു​മാ​ണ് നാ​സാ​യു​ടെ ശ്ര​മം.