അബുദാബി: കോവിഡ് രോഗ ബാധയെത്തുടർന്നു അബുദാബിയിൽ മൂന്നു പേർ മരിച്ചു. അടൂർ തെങ്ങമം ശ്രീനന്ദനത്തിൽ ജെ.ജയചന്ദ്രൻ നായർ (51) മരിച്ചു. അബുദാബി ഓയിൽ ഫീൽഡ് സർവീസസ് എന്ന കമ്പനിയിൽ ലോജിസ്റ്റിക് സൂപ്പർവൈസറായിരുന്നു. ഭാര്യ: പ്രിയ. മക്കൾ: ആകാശ്, അക്ഷിത. കൊല്ലം അർക്കന്നൂർ സ്വദേശി ഷിബു ഗോപാലകൃഷ്ണൻ കുറുപ്പ് (33 ) കോവിഡ് മൂലം മരിച്ചു. എത്തിഹാദ് എയർവെയ്സിൽ കേറ്ററിംഗ് വിഭാഗത്തിലെ ജീവനക്കാരനായിരുന്നു .
കാസർഗോഡ് ബേക്കൽ പള്ളിപ്പുഴ സ്വദേശി ഇസ്ഹാഖ് അബ്ദുൾ റഹ്മാൻ (44) അബുദാബിയിൽ മരിച്ചു. ആദൂർ പയങ്ങാടിയിൽ നസീമയാണ് ഭാര്യ. മക്കൾ: ഇർഫാൻ, ഇഷാന, ഇസാൻ. ചട്ടഞ്ചാൽ വടക്കേപ്പറമ്പ് അമ്പത്തിയഞ്ചാം മൈലിലായിരുന്നു താമസം.
ഇതോടെ യുഎഇയിൽ മരിച്ച മലയാളികളുടെ എണ്ണം 74 ആയി ഉയർന്നു. ഗൾഫിൽ 123 മലയാളികളാണ് ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചത്.
കോവിഡ്-19 : അബുദാബിയിൽ മൂന്നു പേർ മരിച്ചു
11:56 PM May 26, 2020 | Deepika.com