ഓഹരികൾ താഴോട്ട്
11:55 PM May 26, 2020 | Deepika.com
മുംബൈ: ആവേശപൂർവം വ്യാപാരമാരംഭിച്ച ഓഹരിവിപണി പിന്നീട് കുത്തനേ ഇടിഞ്ഞു. രാവിലെ ഉണ്ടാക്കിയ നേട്ടമെല്ലാം ഉച്ചയ്ക്കുശേഷം കളഞ്ഞു കളിച്ചു. രാജ്യത്തു കോവിഡ് രോഗബാധ വർധിച്ചുവരുന്നതാണ് വിപണിയെ ആശങ്കയിലാക്കിയത്. സെൻസെക്സ് 63.29 പോയിന്റ് താണ് 30,609.3ലും നിഫ്റ്റി 10.2 പോയിന്റ് താണ് 9029.05ലും ക്ലോസ് ചെയ്തു.