കൊച്ചി: ഗവേഷണാധിഷ്ഠിത സ്ഥാപനമായ ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സ് കോവിഡ് 19 ചികിത്സയില്‍ ഫാവിപിരാവിര്‍, യുമിഫെനോവിര് എന്നീ രണ്ട് ആന്റിവൈറല്‍ മരുന്നുകളുടെ സംയോജിത ഫലപ്രാപ്തി പഠിക്കുന്നതിനായി ഓപ്പണ്‍ ലേബല്‍ സ്റ്റഡി നടത്തുന്നു. രണ്ട് ആന്റിവൈറല്‍ മരുന്നുകള്‍ക്കും വ്യത്യസ്ത പ്രവര്ത്തനരീതികളുണ്ട്. അവയുടെ സംയോജനം രോഗത്തിന്റെ പ്രാരംഭഘട്ടത്തില്‍ രോഗികളില്‍ ഉയര്‍ന്ന വൈറല്‍ ലോഡുകള്‍ ഫലപ്രദമായി കൈകാര്യം ചെയ്തു മെച്ചപ്പെട്ട ചികിത്സാഫലം ലഭ്യമാക്കും.
നോവല്‍ ഇന്‍ഫ്ളുവന്‍സ വൈറസ് അണുബാധയ്ക്കുള്ള ചികിത്സയ്ക്കായി 2014 മുതല്‍ ജപ്പാനില്‍ അംഗീകരിച്ച ഓറല്‍ ആന്റിവൈറല്‍ മരുന്നാണ് ഫാവിപിരാവിര്‍.
റഷ്യയിലെയും ചൈനയിലെയും ഇന്‍ഫ്ളുവന്‍സ എ, ബി അണുബാധകളുടെ ചികിത്സയ്ക്കും രോഗനിര്‍ണയത്തിനും ലൈസന്‍സുള്ള മറ്റൊരു ഓറല്‍ ആന്റിവൈറല്‍ മരുന്നാണ് യുമിഫെനോവിര്.
മൂന്നാംഘട്ട മരുന്നുപരീക്ഷണത്തിനു ഗ്ലെന്‍മാര്‍ക്ക്
11:55 PM May 26, 2020 | Deepika.com