റിയാദ്: വന്ദേഭാരത് മിഷന്റെ ഭാഗമായി മേയ് 29 മുതൽ സൗദി അറേബ്യയിൽനിന്ന് ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് 13 വിമാന സർവീസ്കൂടി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. മേയ് 31 നു റിയാദിൽനിന്നും തിരുവനന്തപുരത്തേക്ക് എ ഐ 928 എയർ ഇന്ത്യ വിമാനം നേരത്തെ ഷെഡ്യൂൾ ചെയ്തിരുന്നു. ഉച്ചയ്ക്ക് 1.30 നു പോകുന്ന ഈ വിമാനത്തിനുള്ള ടിക്കറ്റുകൾ എയർ ഇന്ത്യ വിറ്റു തീരാറായി.
പുതിയ ഷെഡ്യൂൾ പ്രകാരം മേയ് 29നും 30 നും ജിദ്ദയിൽനിന്നും കോഴിക്കോട്ടേക്ക് ഉള്ള രണ്ടു വിമാനങ്ങളാണ് കേരളത്തിലേക്കുള്ളത്. ഇതു രണ്ടും വലിയ വിമാനങ്ങളാണ്.
സൗദിയിൽനിന്ന് ഇന്ത്യയിലേക്ക് 13 വിമാനങ്ങൾകൂടി
12:31 AM May 26, 2020 | Deepika.com