മുംബൈ: ഫേസ്ബുക്ക് അക്കൗണ്ടിലെ ചിത്രങ്ങളുടെ ദുരുപയോഗം തടയാൻ സുരക്ഷാ സംവിധാനവുമായി ഫേസ്ബുക്ക്. ഫ്രണ്ട് ലിസ്റ്റിൽ ഇല്ലാത്തവർ ടൈെം ലൈൻ ചിത്രങ്ങളും മറ്റു പോസ്റ്റുകളും കാണുന്നതു തടയുന്ന പ്രൊഫൈൽ ലോക്ക് ഫീച്ചറാണ് ഫേസ്ബുക്ക് ഇന്ത്യൻ ഉപയോക്താക്കൾക്കു മാത്രമായി അവതരിപ്പിക്കുന്നത്.
ഏതാനും ആഴ്ചകൾക്കുള്ളിൽ പുതിയ ഫീച്ചർ ഇന്ത്യയിൽ വ്യാപകമാകും. പ്രൊഫൈലിലെ മോർ മെനുവിൽ നിന്നാണ് പ്രൊഫൈൽ ലോക്ക് ഫീച്ചർ പ്രവർത്തിപ്പിക്കേണ്ടത്. ഫീച്ചർ ആക്ടീവ് ആകുന്നതോടെ ഫ്രണ്ട്സ് ലിസ്റ്റിലില്ലാത്തവർക്കു യുസറുടെ പ്രൊഫൈൽ ചിത്രവും കവർ ചിത്രവും ഡൗണ്‍ലോഡ് ചെയ്യാനോ ഷെയർ ചെയ്യാനോ സൂം ചെയ്തു കാണാനോ കഴിയാതെ വരും. ടൈ ലൈനിലെ പോസ്റ്റുകൾ ലഭ്യമാകില്ല.
പ്രൊഫൈൽ ലോക്ക് ഫീച്ചർ ഇന്ത്യക്കാർക്ക് ഉടൻ
12:03 AM May 23, 2020 | Deepika.com