മസ്കറ്റ്: സലാലയിലേക്കുൾപ്പെടെയുള്ള ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിച്ചതിന് ശേഷം മാത്രമേ മസ്കറ്റിൽ നിന്നും ഷെഡ്യൂൾ പ്രകാരമുള്ള അന്താരാഷ്ട്ര സർവീസുകൾ തുടങ്ങുകയുള്ളുവെന്ന് ഒമാൻ ഗതാഗത മന്ത്രി അറിയിച്ചു. ക്വാറന്റൈൻ ലംഘിക്കുന്നവർക്കുള്ള പിഴ 200 ഒമാനി റിയാലും (ഏകദേശം 38000 രൂപ) മുഖാവരണം ധരിക്കാത്തവരിൽ നിന്നും 20 റിയാലും പിഴ ഈടാക്കും.
ഇന്ത്യൻ സ്കൂളുകളുടെ നിലവിലെ വേനലവധി പുനഃക്രമീകരിച്ചുകൊണ്ട് ഇന്ത്യൻ സ്കൂൾ ബോർഡ് പത്രക്കുറിപ്പിറക്കി. ഓൺലൈൻ ക്ലാസുകൾ ഈദ് അവധി ദിനങ്ങൾ ഒഴിച്ചുള്ള ദിനങ്ങളിൽ മുടക്കമില്ലാതെ തുടരും. ഡിസംബറിൽ ഒരു മാസത്തെ അവധി നൽകാനും തീരുമാനമായി.
വ്യാഴാഴ്ച ഒമാനിൽ 327 പുതിയ കോവിഡ് കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ 222 പേർ വിദേശികളാണ്. മരണ സംഖ്യ 30 ആയി.
സേവ്യർ കാവാലം
ഒമാനിൽ ആദ്യം തുടങ്ങുക ആഭ്യന്തര വിമാന സർവീസുകൾ
01:07 AM May 22, 2020 | Deepika.com