റിയാദ്: കോവിഡ് പരിശോധനയിൽ പോസിറ്റീവ് ആയ മലയാളി നഴ്സ് റിയാദിൽ താമസസ്ഥലത്തു മരിച്ചു. പഴയ സനയ്യയിൽ ഒരു സ്വകാര്യ ക്ലിനിക്കിൽ സ്റ്റാഫ് നഴ്സ് ആയ കൊല്ലം ചീരങ്കാവ് എഴുകോൺ സ്വദേശി ലാലി തോമസ് പണിക്കർ (54) ആണ് ഗുബേരയിലെ ഫ്ലാറ്റിൽ ബുധനാഴ്ച രാത്രി മരിച്ചത്.
രണ്ടു ദിവസം മുൻപ് ഇവർക്കു കോവിഡ് ലക്ഷണങ്ങൾ കണ്ടതിനെത്തുടർന്നു ടെസ്റ്റ് നടത്തിയപ്പോൾ പോസിറ്റീവ് ആയിരുന്നു. രാത്രിയോടെ ശ്വാസതടസം അനുഭവപ്പെട്ടതോടെ ആംബുലൻസിന് അപേക്ഷിച്ചു കാത്തിരിക്കുകയായിരുന്നു. ആംബുലൻസ് എത്തുന്നതിനു മുൻപേ മരണം സംഭവിച്ചു. ഭർത്താവ് ബാബു എന്ന തോമസ് മാത്യു കൂടെയുണ്ട്. ഏക മകൾ മറിയാമ്മ തോമസ് നാട്ടിലാണ്.
കോവിഡ്: മലയാളി നഴ്സ് സൗദിയിൽ മരിച്ചു
01:07 AM May 22, 2020 | Deepika.com