ഇന്ത്യൻ വംശജനായ ഡോക്ടർ യുഎസിൽ കോവിഡ് ബാധിച്ചു മരിച്ചു
11:09 PM May 21, 2020 | Deepika.com
ന്യൂയോർക്ക്: ന്യൂയോർക്കിലെ ജമൈക്ക ഹോസ്പിറ്റൽ ഡോക്ടറും ഇന്ത്യൻ വംശജനുമായ സുധീർ ചൗഹാൻ കോവിഡ് ബാധിച്ചു മരിച്ചു. 1972ൽ കാൺപുർ മെഡിക്കൽ കോളജിൽ നിന്ന് എംബിബിഎസ് പാസായ ചൗഹാൻ പിന്നീട് യുഎസിലേക്കു കുടിയേറുകയായിരുന്നു. ഈ മാസമാദ്യം ന്യൂജഴ്സിയിൽ ഇന്ത്യൻ വംശജരായ രണ്ടു ഡോക്ടർമാർ കോവിഡ് മൂലം മരണമടയുകയുണ്ടായി. ഡോ. സത്യേന്ദ്രർ ദേവ് ഖന്ന(78) ഡോക്ടറായ മകൾ പ്രിയ ഖന്ന(43) എന്നിവരാണു മരിച്ചത്.