റിയാദ്: സൗദിയിൽ രണ്ടു മലയാളികൾ മരിച്ചു. വൃക്കരോഗത്തിനു ചികിത്സയിലായിരുന്ന ആലുവ മാറമ്പള്ളി വളയംകുന്നിൽ ത്വയ്ബ് നിസാർ (29),എക്സിറ്റ് പതിനെട്ടിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്ന കോഴിക്കോട് നല്ലളം വെസ്റ്റ് ബസാർ സ്വദേശി വലിയ പറമ്പത്ത് അബ്ദുല്ലത്തീഫ് (51) എന്നിവരാണ് ഹൃദയാഘാതം മൂലം സൗദിയിൽ മരിച്ചത്.
ത്വയ്ബ് നിസാറിന്റെ പിതാവ് നാസർ തായിഫിൽ ജോലി ചെയ്യുകയാണ്. മാതാവ് :ഖദീജ.ഭാര്യ :മുബീന . ഒരു വർഷം മുന്പാണ് ത്വയ്ബ് റിയാദിലെത്തിയത്.
വലിയ പറമ്പത്ത് അബ്ദുല്ലത്തീഫ് 25 വർഷമായി റിയാദിൽ ജോലി ചെയ്യുകയാണ്. ഷാഹിദയാണ് ഭാര്യ. മക്കൾ: ഫരീദ, ഫാരിസ്, ഫർഹാൻ.
സൗദിയിൽ രണ്ടു മലയാളികൾ മരിച്ചു
11:09 PM May 21, 2020 | Deepika.com