വാഷിംഗ്ടൺ ഡിസി: യുഎസിലെ മിഷിഗൺ സംസ്ഥാനത്ത് കനത്ത മഴയെത്തുടർന്ന് രണ്ട് അണക്കെട്ടുകൾ തകർന്ന് വൻനാശം. ഏഡൻവിൽ ഡാം, സാൻഫോർഡ് ഡാം എന്നിവ തകർന്നതിനെത്തുടർന്ന് മിഡ്ലൻഡ് നഗരത്തിൽ പ്രളയമുണ്ടായി.
പതിനായിരത്തോളം പേരെ ഒഴിപ്പിച്ചു. മിഡ്ലൻഡിൽ മിഷിഗൺ ഗവർണർ വിറ്റ്മർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു മിഡ്ലൻഡ് പട്ടണത്തിൽ ഒന്പതടിവരെ വെള്ളം ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
പ്രളയത്തിൽ വിളകൾ നശിച്ചു. വീടുകൾക്കും നാശം നേരിട്ടു. അടുത്തയാഴ്ചയും കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പു നൽകി.
മിഷിഗണിൽ രണ്ടു ഡാമുകൾ തകർന്നു
12:00 AM May 21, 2020 | Deepika.com