സുവിശേഷകൻ രവി സഖറിയാസ് അന്തരിച്ചു
12:00 AM May 21, 2020 | Deepika.com
അറ്റ്ലാന്റ (യുഎസ്എ): പ്രശസ്ത സുവിശേഷകൻ രവി സഖറിയാസ് (74) അന്തരിച്ചു. കാൻസർ ബാധിച്ചു ചികിത്സയിലായിരുന്നു. കേരളത്തിൽ വേരുകളുള്ള ഇദ്ദേഹം ചെന്നൈയിലാണു ജനിച്ചത്. ഡൽഹിയിലായിരുന്നു വിദ്യാഭ്യാസം. 1966-ൽ കാനഡയിലെത്തി. രവി സഖറിയാസ് ഇന്റർനാഷണൽ മിനിസ്ട്രീസ് സ്ഥാപിച്ചു. നിരവധി പുസ്തകങ്ങൾ രചിച്ചു.