കലിഫോർണിയ:കോവിഡ്-19 പശ്ചാത്തലത്തിൽ ഓണ്‍ലൈൻ വില്പനയ്ക്കു പുതുസാധ്യതകൾ തുറന്നു സോഷ്യൽ മീഡിയ വന്പൻ ഫേസ്ബുക്ക്.
തങ്ങളുടെ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ബിസിനസുകാർക്ക് ’ഓണ്‍ലൈൻ കട’ തുറക്കാനുള്ള ’ഷോപ്സ്’ സംവിധാനമാണ് ഫേസ്ബുക്ക് സിഇഒ മാർക്ക് സുക്കർബർഗ് പ്രഖ്യാപിച്ചത്. ഷോപ്സ് സംവിധാനത്തിലൂടെ വില്പനക്കാർക്കു തങ്ങളുടെ ഉത്പന്നങ്ങൾ ഒരു കടയിലെന്നപോലെ പരിചയപ്പെടുത്താനും വിൽക്കാനുമാകുമെന്നു സുക്കർബർഗ് പറഞ്ഞു.
വാട്സ്ആപ്പിലും മെസഞ്ചറിലും ഷോപ്സ് സംവിധാനമെത്തുന്നതോടെ ഉത്പന്നത്തെക്കുറിച്ചുള്ള വിവരങ്ങൾ നിർമാതാക്കളുമായി ചാറ്റ് ചെയ്യാനുള്ള സംവിധാനവുമുണ്ടായിരിക്കും. ആദ്യ ഘട്ടമെന്നോണം അമേരിക്കയിൽ ഫേസ്ബുക്കിലെയും ഇൻസ്റ്റഗ്രാമിലെയും ബിസിനസ് പേജുകളിലാണ് ഷോപ്സ് ഫീച്ചർ കന്പനി ഉൾപ്പെടുത്തിയിരിക്കുന്നത്. വൈകാതെതന്നെ മറ്റു രാജ്യങ്ങളിലും ലഭ്യമാകും. ഷോപ്പിഫൈ, ബിഗ് കൊമേഴ്സ്, ബൂം തുടങ്ങിയ കന്പനികളുമായി സഹകരിച്ചാണ് ഫേസ്ബുക്കിന്റെ പുതിയ സംരംഭം.
കട തുറക്കാൻ ഫേസ്ബുക്ക്!
11:58 PM May 20, 2020 | Deepika.com