റിയാദ്: സൗദിയിൽ ഇന്നലെ ഒമ്പതു പേർ കൂടി മരിച്ചതോടെ ആകെ മരണം 329 ആയി. മരിച്ചവരെല്ലാം വിദേശികളാണ്. മക്കയിൽ ആറും ദമ്മാമിൽ രണ്ടും റിയാദിൽ ഒരാളുമാണ് മരിച്ചത്. 2,509 പേർക്ക് പുതുതായി രോഗം പിടിപെട്ടു. 2,886 പേർക്ക് കൂടി രോഗം ഭേദമായതോടെ രാജ്യത്ത് ഇനി 27,891 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 251 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യ വകുപ്പ് വക്താവ് പറഞ്ഞു.രാജ്യത്ത് ഇതുവരെ 6,18,084 ടെസ്റ്റുകൾ നടത്തി. ആകെ രോഗബാധിതർ 59,854.
ഷക്കീബ് കൊളക്കാടൻ
സൗദിയിൽ മരണം 329: രോഗബാധിതർ 59,854
12:21 AM May 20, 2020 | Deepika.com