മുംബൈ: ആവേശത്തോടെ തുടങ്ങിയെങ്കിലും അതു നിലനിർത്താനാവാതെ ഓഹരിവിപണി. യൂറോപ്യൻ, അമേരിക്കൻ വിപണികൾ തലേന്നു നാലുശതമാനത്തോളം കയറിയിരുന്നു. അതിന്റെ തുടർച്ച ഇന്ത്യൻ സൂചികകളിലും പ്രതീക്ഷിച്ചു. പക്ഷേ, തുടക്കം കഴിഞ്ഞപ്പോൾ വിപണി താഴോട്ടായിരുന്നു. എങ്കിലും ഒടുവിൽ ചെറിയ ഉയർച്ചയോടെ സൂചികകൾ ക്ലോസ് ചെയ്തു.രാവിലെ 700 പോയിന്റിലേറെ ഉയർന്ന സെൻസെക്സ് 167.19 പോയിന്റ് (0.56 ശതമാനം) മാത്രം ഉയർച്ചയിലാണു ക്ലോസ് ചെയ്തത്.
നിഫ്റ്റി 55.85 പോയിന്റ് (0.63 ശതമാനം) കയറി 8879.10 ൽ ക്ലോസ് ചെയ്തു.കോവിഡ് വാക്സിൻ സംബന്ധിച്ച മോഡേണ കന്പനിയുടെ പരീക്ഷണ പുരോഗതിയാണ് ആഗോളവിപണികളെ ഉയർത്തിയത്. അതു സംബന്ധിച്ച തുടർവിവരങ്ങൾ അത്രതന്നെ ആശാവഹമല്ലാത്തതിനാൽ ഇന്നലെ വിപണികൾ തണുപ്പനായി മാറി. ജാപ്പനീസ് നിക്ഷേപ ബാങ്ക് സോഫ്റ്റ് ബാങ്ക് നിക്ഷേപങ്ങളിൽ നേരിട്ട ഭീമമായ തകർച്ചയും വിപണിയെ കരുതലോടെ നീങ്ങാൻ പ്രേരിപ്പിച്ചു.
ബ്രെന്റ് ഇനം ക്രൂഡ് ഓയിൽ വില വീപ്പയ്ക്ക് 35 ഡോളറിനടുത്തുതന്നെ തുടരുകയാണ്.രൂപ ഇന്നലെ നേരിയ കരുത്തു കാണിച്ചു. ഡോളർനിരക്ക് 25 പൈസ താണ് 75.66 രൂപയായി.
ആവേശമില്ലാതെ വിപണി
12:14 AM May 20, 2020 | Deepika.com