ഓ​ഹ​രി​ക​ൾ​ക്കു ത​ക​ർ​ച്ച

12:32 AM May 19, 2020 | Deepika.com
മും​ബൈ: കൊ​ട്ടി​ഘോ​ഷി​ച്ച സാ​ന്പ​ത്തി​ക പാ​ക്കേ​ജി​ൽ ഒ​ന്നു​മി​ല്ലെ​ന്ന വി​ല​യി​രു​ത്ത​ലു​മാ​യി ഓ​ഹ​രി​വി​പ​ണി. അ​ഞ്ചു ഭാ​ഗ​ങ്ങ​ളാ​യി അ​വ​ത​രി​പ്പി​ച്ച പാ​ക്കേ​ജി​നു​ശേ​ഷം തു​റ​ന്ന വി​പ​ണി കു​ത്ത​നേ താ​ഴോ​ട്ടു പോ​യി. ആ​ദ്യ​ഭാ​ഗം പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ മു​ത​ൽ വി​പ​ണി താ​ഴോ​ട്ടാ​ണ്.

ഇ​ന്ന​ലെ ബാ​ങ്ക്, ധ​ന​കാ​ര്യ, വാ​ഹ​ന ഓ​ഹ​രി​ക​ളാ​ണു വ​ലി​യ താ​ഴ്ച കാ​ണി​ച്ച​ത്. ഇ​ൻ​ഡ​സ് ഇ​ൻ​ഡ് ബാ​ങ്ക് 10 ശ​ത​മാ​ന​ത്തി​ലേ​റെ താ​ണു. ഐ​ടി ഓ​ഹ​രി​ക​ൾ ഇ​ന്ന​ലെ നേ​ട്ട​മു​ണ്ടാ​ക്കി.
സെ​ൻ​സെ​ക്സ് 1068.7 പോ​യി​ന്‍റ് (3.44 ശ​ത​മാ​നം) താ​ണ് 30028.98 ലും ​നി​ഫ്റ്റി 313.6 പോ​യി​ന്‍റ് (3.43 ശ​ത​മാ​നം) താ​ണ് 8823.25ലും ​ക്ലോ​സ് ചെ​യ്തു.

രൂ​പ​യും ഇ​ന്ന​ലെ താ​ഴോ​ട്ടു​പോ​യി. ഡോ​ള​ർ നി​ര​ക്ക് 33 പൈ​സ ക​യ​റി 75.91 രൂ​പ​യാ​യി. ക്രൂ​ഡ് വി​ല​ക്ക​യ​റ്റ​വും ഓ​ഹ​രി​ക​ളി​ൽ നി​ന്നു വി​ദേ​ശ നി​ക്ഷേ​പ​ക​ർ പി​ൻ വാ​ങ്ങു​ന്ന​തും രൂ​പ​യ്ക്കു ക്ഷീ​ണ​മാ​യി. ബ്രെന്‍റ് ഇനം ക്രൂഡ് വീപ്പയ്ക്കു 36 ഡോളറിലെത്തി. ഇന്നലെ 10 ശതമാനമാണു വർധന.