വാഹനങ്ങള്‍ അണുവിമുക്തമാക്കാന്‍ എടിഎസ് എല്‍ജി സംവിധാനം
12:32 AM May 19, 2020 | Deepika.com
കൊച്ചി: യാത്രാവാഹനങ്ങളെ ഓസോണ്‍ എയര്‍ സ്റ്റെറിലൈസര്‍ സംവിധാനം ഉപയോഗിച്ച് അണുവിമുക്തമാക്കാനുള്ള സംവിധാനം എടിഎസ് എല്‍ജി വിപണിയില്‍ അവതരിപ്പിച്ചു. ബാക്ടീരിയ, വൈറസ്, പൂപ്പല്‍, അലര്‍ജി ഉണ്ടാക്കുന്ന വസ്തുക്കള്‍, ദുര്‍ഗന്ധം, വോളറ്റയില് ഓര്‍ഗാനിക് വസ്തുക്കള്‍ എന്നിവ നീക്കം ചെയ്യാന്‍ കഴിയും. ചെറിയ യാത്രാ കാറുകള്‍, സെഡാന്, എസ് യു വികള്‍, വാണിജ്യ വാഹനങ്ങള്‍ -എസ് സി വി, എല്‍ സി വി, എച്ച് സി വി ഡ്രൈവര്‍ കാബിനുകള്‍, ആംബുലന്‍സുകള്‍ എന്നിവ കൊണ്ടുനടക്കാവുന്ന ഈ സംവിധാനംകൊണ്ടു പത്തു മിനിറ്റില്‍ സുരക്ഷിതമാക്കാം.