ന്യൂഡൽഹി: കോവിഡ് മഹാമാരിയെത്തുടർന്നു കയറ്റുമതിയിൽ കനത്ത ഇടിവ്. ഏപ്രിലിലെ കയറ്റുമതി 60.28 ശതമാനം താണ് 1036 കോടി ഡോളർ മാത്രമായി. രാജ്യത്തു ഗതാഗതവും വ്യവസായപ്രവർത്തനവും ഇല്ലാത്തതുകൊണ്ട് ഇറക്കുമതിയും കുത്തനെ ഇടിഞ്ഞു. 58.65 ശതമാനം ഇടിവോടെ 1712 കോടി ഡോളറായി ഇറക്കുമതി. വാണിജ്യകമ്മി 1533 കോടി ഡോളറിൽനിന്ന് 676 കോടി ഡോളറായി കുറഞ്ഞു.
മാർച്ചിൽ കയറ്റുമതി 34.57 ശതമാനം കുറഞ്ഞതാണ്.ആഭരണ-രത്ന കയറ്റുമതി 98.74 ശതമാനവും തുകലുത്പന്ന കയറ്റുമതി 93.28 ശതമാനവും ഇടിഞ്ഞു. ക്രൂഡ് ഓയിൽ ഇറക്കുമതി 59 ശതമാനം കുറഞ്ഞ് 466 കോടി ഡോളറിന്റേതായി.
കയറ്റുമതി ഇടിഞ്ഞു
12:20 AM May 16, 2020 | Deepika.com