യെമൻ: സൗദി വെടിനിർത്തി
10:39 PM Apr 09, 2020 | Deepika.com
റിയാദ്: യെമനിലെ ഹൗതി വിമതർക്കെതിരേ പോരാടുന്ന സൗദി സഖ്യസേന സമാധാനചർച്ച ലക്ഷ്യമിട്ട് വെടിനിർത്തൽ പ്രഖ്യാപിച്ചു. ഇന്നലെ മുതൽ രണ്ടാഴ്ച വരെയാണ് ഇതെന്നു സൗദി മിലിട്ടറി വക്താവ് കേണൽ നൂറി അൽ മാലിക്കി അറിയിച്ചു. അതേസമയം, ഹൗതികൾ പ്രതികരണം അറിയിച്ചിട്ടില്ല.