9800 കോടി ഡോളർ (7,44,800 കോടി രൂപ) സന്പത്തുള്ള മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽഗേറ്റ്സ് രണ്ടാം സ്ഥാനം നിലനിർത്തി.
സുഗന്ധ-ഫാഷൻ-മദ്യവിപണികളിൽ വന്പനായ എൽവിഎംഎച്ചിന്റെ (ലൂയി വിട്ടൻ-മോയെറ്റ് എനെസി) ബെർണാർ അർനോ, വിശ്രുത നിക്ഷേപകൻ വാറൻ ബഫറ്റ്, ഓറക്കിളിന്റെ സ്ഥാപക സിഇഒ ലാരി എല്ലിസൺ എന്നിവരാണ് അടുത്ത സ്ഥാനങ്ങളിൽ. ഫേസ്ബുക്കിന്റെ മാർക്ക് സുക്കർബർഗ് ആറാം സ്ഥാനത്താണ്.
വീഡിയോ കോൺഫറൻസിംഗ് ആപ് ആയ സൂമിന്റെ ഉടമ എറിക് യുവാനാണ് ഈ വർഷം പുതുതായി ലിസ്റ്റിൽ വന്നവരിൽ പ്രമുഖൻ. നവാഗത സന്പന്നരിൽ ഏറ്റവും സന്പന്ന കോക് ഇൻഡസ്ട്രീസിലെ ഡേവിഡ് കോക്കിന്റെ വിധവ ജൂലിയയാണ്. 3820 കോടി ഡോളറാണ് അവർക്കും മൂന്നു മക്കൾക്കുമായി ലഭിച്ചത്.
അതിസന്പന്നൻ ജെഫ് ബെസോസിൽനിന്നു വിവാഹമോചനം നേടിയ മക്കൻസി 3600 കോടി ഡോളർ സ്വത്തുമായി ഈ പട്ടികയിൽ 22-ാം സ്ഥാനത്തു വരും. വാൾമാർട്ടിന്റെ ആലീസ് വാൾട്ടൺ ആണ് ഏറ്റവും സന്പന്ന സ്ത്രീ. 5440 കോടി ഡോളർ സ്വത്തുണ്ട് അവർക്ക്.
ല് ഓറിയൽ വ്യവസായ സാമ്രാജ്യത്തിന്റെ ഉടമ ഫ്രാൻസ്വാ ബെറ്റൻകൂർ മിയേഴ്സ് 4890 കോടി ഡോളറുമായി രണ്ടാം സ്ഥാനത്തുണ്ട്.
ഇന്ത്യയുടെ അതിസന്പന്നൻ റിലയൻസ് ഉടമ മുകേഷ് അംബാനി 3680 കോടി ഡോളർ (2,79,680 കോടി രൂപ) സന്പത്തുമായി ലോകപട്ടികയിൽ 21-ാം സ്ഥാനത്തുണ്ട്. ഡിമാർട്ട് റീട്ടെയിൽ ശൃംഖലയുടെ ഉടമ രാധാകൃഷ്ണ ദമാനി 78-ാം സ്ഥാനത്താണ്. സന്പത്ത് 1380 കോടി ഡോളർ.
എച്ച്സിഎലിന്റെ ശിവ് നാടാർ (103-ാം സ്ഥാനം), കൊട്ടക് ബാങ്കിന്റെ ഉദയ് കൊട്ടക് (129), ഗൗതം അദാനി (155), എയർടെലിന്റെ സുനിൽ മിത്തൽ (157), സൈറസ് പുനാവാല (165), കുമാർ മംഗളം ബിർള (185), ലക്ഷ്മി മിത്തൽ (196) തുടങ്ങിയവരാണ് ആദ്യ 200-ൽ വരുന്ന മറ്റ് ഇന്ത്യക്കാർ.
350 കോടി ഡോളർ സന്പത്തുമായി എം.എ. യൂസഫലി പട്ടികയിൽ 538-ാമതാണ്. രവിപിള്ള, എസ്. ഗോപാലകൃഷ്ണൻ, ബൈജു രവീന്ദ്രൻ, ഷംഷീർ വയലിൽ, ടി.എസ്. കല്യാണരാമൻ, സണ്ണി വർക്കി, പതഞ്ജലിയുടെ ആചാര്യ ബാലകൃഷ്ണ, എസ്.ഡി. ഷിബുലാൽ തുടങ്ങിയവരും പട്ടികയിലുണ്ട്.